വാ വിട്ട വാക്ക്
കന്യകത്വം തന്നെയാണ്
തിരിച്ചു നല്‍കാനുള്ള
വരം തരാന്‍
ഈശനും ബ്രഹ്മനും
കഴിയില്ല
അതിന്റെ നഷ്ടം
കുബേരന് നികത്തില്ല
വരുണന് മായ്ക്കില്ല
അഗ്നി ദഹിപ്പിക്കില്ല
എന്റെ നാവു വാസുകിയാണ്
എന്റെ മനം തക്ഷനാണ്
എന്റെ വിഷം കാളകൂടമാണ്
ഞാന്‍ ഞാനാണ്
അഗ്നിയില്‍ ദഹിക്കാത്ത
വരുണനില്‍ അലിയാത്ത
ഞാന്‍ ഞാന്‍ എന്ന ഞാന്‍
അസ്തമയ സൂര്യന്
പറയുന്നതു പോലെ
പിച്ചക്കാരന്റെ
സ്വപ്നങ്ങളെ പോലെ
നിലാവു കമിതാക്കളോടെന്നപോലെ
വസന്തം പൂമരത്തോടെന്നപോലെ
വിടപറയുന്നു ഞാനും
Monday, August 6, 2007
Subscribe to:
Post Comments (Atom)
4 comments:
ssssss
കന്യകാത്വം നഷ്ടപ്പെടുമെന്ന തോന്നലില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് പ്രിയ സുഹ്രുത്ത് പറയില്ലെന്ന് ആശിക്കട്ടെ.
വാക്കുകള്‍ക്ക് മൂല്യമുണ്ടെന്നു മാത്രം മനസ്സിലാക്കട്ടെ !!
????
കാല്പനികതയുടെ അങ്ങേ അറ്റത്ത് പോയാല്‍ പോലും ആദ്യത്തെ വരി ദഹിക്കുന്നില്ല.ക്ഷമിക്കുക,ഒരു പുതു ആശയമാണെന്നു സമ്മതിക്കുന്നു.ഇനിയും എഴുതുക.
Post a Comment