Tuesday, August 7, 2007

അവള്‍

അവസാനത്തെ പക്ഷിയും മരിച്ചു വീണു കഴിഞ്ഞു
അവസാനത്തെ മൃഗവും പിടഞ്ഞു മരിച്ചു കഴിഞ്ഞു
ഇനി തന്നെ ആശ്രയിക്കിനാരുമില്ലല്ലൊ എന്ന തിരിച്ചറിവോടെ
അവസാനത്തെ വന്മരവും തളര്‍ന്നു വീഴുന്നതും നോക്കി
അവള്‍ കിടന്നു

മൂന്നടി മുകളിലായി കത്തുന്ന സൂര്യ
ന്
‍തീസര്‍പ്പങ്ങള്‍ മനമാകെ
തനുവാകെ ഇഴയുന്നു
പൊക്കിള്‍ കുഴിയില്‍ തളം കെട്ടികിടന്ന
വിയര്‍പ്പു പോലും വറ്റിപ്പോയി

അവളുടെ വേദനകളെ കാണാതെ

അപ്പോഴും അവളുടെ രതിജന്യ
സൗന്ദര്യം മാത്രം കണ്ടു
ആകാശത്തൊരുപിടിനീര്‍ക്കണം
വികാരം കൊണ്ടു

അവന്‍ ഒരു ചെറു മേഘമായി

അനന്തകോടി അണുകണങ്ങളില്
‍നിന്നും ചോരയൂറ്റിയെടുത്തു
അവന്‍ കരുത്താര്‍ജിച്ചു
അവനൊരു വന്‍ കാര്‍മേഘമായി
ആദ്യം ഒരുതുള്ളിയായി രൂപം മാറി

കാറ്റിന്റെ കൈകളിലേയ്ക്കവന്‍ സ്വയം പകര്‍ന്നു

നെടുവീര്‍പ്പുകളില്‍ പോലും അഗ്നിനിറയും

ആ പാവം പെണ്ണിന്റെ നെറ്റിയിലെയ്ക്കവന്‍
രു ചെറുതുള്ളിയായി തഴുകിയെത്തി
കുളിരുമായിവന്നവന്റെ തഴുകലില്
‍സ്വയം മറന്നവള്‍ നില്‍ക്കവെ
അവനു രൂപഭേദമുണ്ടായി

കാറ്റിനെ കൊടുംകാറ്റാക്കി

മിന്നല്‍പിണരുകളെ ചാട്ടവാറാക്കി
ഒരുപെരുമഴയായി
അവളിലേയ്ക്കവന്‍ ചുഴ്‌ന്നിറങ്ങി
അവന്റെ വന്യമാം കരുത്തവളെ
അവളല്ലാതാക്കി
ഓരോ നിമിഷവും വെറുപ്പോടെ
അറപ്പോടെ അവളവനെ
സ്നേഹിച്ചു, കാമിച്ചു
ആസ്വദിച്ചു

അവനെ താങ്ങാനാവാതെ

കാറ്റവനെ കൈവിട്ടു
കൊടുങ്കാറ്റ്‌ കാറ്റായും തെന്നലായും
മാറി അകലെയ്ക്കോടിയൊളിച്ചു
എല്ലാം കഴിഞ്ഞപ്പോള്

‍അവനു രൂപഭേദമുണ്ടായി
അവളെ വിട്ടവന്‍ അകലേയ്ക്കു
മാറി ഒരല്‍പ്പനേരം നിന്നു
പിന്നെ
ഒരു നീര്‍ചാലു പോലെ
ഒരു ചെറു പുഴ പോലെ
ഒരു നദിപോലെ
അവളില്‍ നിന്നും ഓടിപ്പോയി

എന്തിനു വേണ്ടിയായിരിന്നു
എന്നെ ഞാന്‍ മറന്നത്‌
ആകെ തകര്‍ന്നു
ആകെ തളര്‍ന്നു
അവള്‍ സ്വയം ചോദിച്ചു

ദൂരെആദ്യത്തെ പുല്‍ക്കൊടി

നാമ്പിടുന്നതു അവള്‍ കണ്ടു
എങ്ങു നിന്നോ പറന്നു വന്ന
വെള്ളരിപ്രാവു ഇരിയ്ക്കാന്‍ ഇടം
തേടിയലയുന്നതും അവള്‍ കണ്ടു
ഒരു മുയല്‍ തുള്ളി വരുന്നതും
കൂമ്പി അടയുന്ന കണ്ണുകളില്‍
കെ നിറഞ്ഞു
എന്നെ പടച്ച എന്റെപെരുമാളെ

എന്തിനെന്നെ നീ......
വാക്കുകള്‍ അവളെ കൈവിട്ടു
അവള്‍ക്കായി വെള്ളരിപ്രാവും
പുല്‍നാമ്പും മുയലും
എങ്ങോ ഒളിച്ചുനിന്നാ
കുഞ്ഞിളം കാറ്റും
ആ ചോദ്യം ഏറ്റെടുത്തു
അവരും ചോദിച്ചു

പറയുക പെരുമാളെ
പറയുക പെരുമാളെ
അവരാകെ കെഞ്ചി
പിന്നെ രോഷം പൂണ്ടു

കിഴക്കാകെ നീട്ടിതുപ്പി
പെരുമാള്‍ മൊഴിഞ്ഞു
അവളാണെല്ലാം

അവള്‍ക്കാണെല്ലാം
അവളെ വണങ്ങുമെല്ലാം
അവള്‍ തിരഞ്ഞെടുക്കപ്പെട്ടവള്
‍അവളാണു സത്യം, കാരണം

അവള്‍ സര്‍വം സഹ

ലോകം ഏറ്റു പാടി
ഏഴാകാശവും അതേറ്റുപാടി
ദൂരെ ഓടിമറഞ്ഞുനിന്ന സൂര്യനും
അനന്തകോടി നക്ഷത്രങ്ങളും
അതേറ്റുപാടി

അവള്‍ സര്‍വം സഹ


അപ്പോളും അവള്‍ക്കു
മനസ്സിലായില്ല
അവളെന്തിനു സര്‍വവും
സഹിക്കണം


No comments: