Monday, August 6, 2007

ഞാന്‍

വാ വിട്ട വാക്ക്‌
കന്യകത്വം തന്നെയാണ്‌
തിരിച്ചു നല്‍കാനുള്ള
വരം തരാന്
‍ഈശനും ബ്രഹ്മനും
കഴിയില്ല
അതിന്റെ നഷ്ടം
കുബേരന്‍ നികത്തില്ല
വരുണന്‍ മായ്ക്കില്ല
അഗ്നി ദഹിപ്പിക്കില്ല
എന്റെ നാവു വാസുകിയാണ്‌
എന്റെ മനം തക്ഷനാണ്‌
എന്റെ വിഷം കാളകൂടമാണ്‌
ഞാന്‍ ഞാനാണ്‌
അഗ്നിയില്‍ ദഹിക്കാത്ത
വരുണനില്‍ അലിയാത്ത
ഞാന് ‍ഞാന്‍ എന്ന ഞാന്‍

അസ്തമയ സൂര്യന്

‍പറയുന്നതു പോലെ
പിച്ചക്കാരന്റെ
സ്വപ്നങ്ങളെ പോലെ
നിലാവു കമിതാക്കളോടെന്നപോലെ
വസന്തം പൂമരത്തോടെന്നപോലെ
വിടപറയുന്നു ഞാനും


4 comments:

SHAN ALPY said...

ssssss

chithrakaran ചിത്രകാരന്‍ said...

കന്യകാത്വം നഷ്ടപ്പെടുമെന്ന തോന്നലില്‍ വാക്കുകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തണമെന്ന് പ്രിയ സുഹ്രുത്ത്‌ പറയില്ലെന്ന് ആശിക്കട്ടെ.
വാക്കുകള്‍ക്ക്‌ മൂല്യമുണ്ടെന്നു മാത്രം മനസ്സിലാക്കട്ടെ !!

Areekkodan | അരീക്കോടന്‍ said...

????

മുസാഫിര്‍ said...

കാല്പനികതയുടെ അങ്ങേ അറ്റത്ത് പോയാല്‍ പോലും ആദ്യത്തെ വരി ദഹിക്കുന്നില്ല.ക്ഷമിക്കുക,ഒരു പുതു ആശയമാണെന്നു സമ്മതിക്കുന്നു.ഇനിയും എഴുതുക.