Tuesday, October 16, 2007

മൌനം

വാര്‍ദ്ധക്യം എത്ര മൂകമാണ്‌
ഓര്‍മ്മകളോട് നിങ്ങളെ കൊണ്ട്
സംസാരിപ്പിച്ച് മൂകനായി
നിങ്ങളെ നോക്കിയിരിക്കും

മരണം എത്ര വാചാലമാണ്‌
നിങളെ നിശബ്ദ്‌നാക്കി മാറ്റാന്‍
എന്തൊരു വിരുതാണ്‌

വാചാലമായ മൌനത്തിന്റെ
മണിയൊച്ചകളുണ്ടാക്കിനിന്‍
ഓര്‍മ്മതന്‍ നദിയില്‍ ധനുമാസ
പൂര്‍ണ്ണേന്ദുവായിമാറും
പ്രേമം എത്ര മനോഹരം

2 comments:

കണ്ണൂരാന്‍ - KANNURAN said...

വാര്‍ദ്ധക്യത്തില്‍ നിന്നും മരണത്തിലേക്ക് എത്തിയത് മനസ്സിലായി, പക്ഷെ അവിടുന്ന് പ്രേമത്തിലേക്കുള്ള യാത്ര ഒട്ടും മനസ്സിലായില്ല.

simy nazareth said...

നന്നായിട്ടുണ്ട്!