Sunday, October 28, 2007

തിരക്ക്

ആള്‍ തിരക്ക് നമ്മള്‍ ഉണ്ടാക്കുന്നതല്ലേ
ആള്‍ക്കൂട്ടത്തില്‍ തനിയെ നില്ക്കുന്നവന്‍്
മുന്പേ പറക്കുന്ന പക്ഷിയായി മാറും


എകാന്തമെന്നു തോന്നുന്ന രാത്രികളെ
ഒന്നു ശ്രദ്ധിക്കൂ എത്ര മനോഹരം
കുസൃതിക്കുരുന്നു കുളിര്‍ തെന്നല്‍ വിടര്‍ന്നു വരുന്ന
റോസാപുഷ്പത്തെ വികാര തരളിതയാക്കുന്നതും
അവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നതും ശ്രദ്ധിക്കൂ
ആദ്യ രതിയുടെ നനുത്ത വേദന പുരണ്ട ശീല്ക്കാരങ്ങള്‍
ആ തെനനലിന്റെ ചൂടുള്ള നിശ്വാസങ്ങള്‍
വേണൂ വീണാ നാദ സംഗമമായി
ശിവരന്ജിനിയുതിര്‍ക്കുന്നു

ശ്രദ്ധിക്കൂ
രാത്രി സജീവമല്ലേ
പകലിനെക്കാള്‍,
എങ്ങും സംഗീതം മാത്രം
ലയിച്ചു പാടും പാട്ടുകള്‍

ഇന്ദുവിനെ നോക്കൂ
മാറത്തുനിന്നഴിഞ്ഞു വീഴുന്ന
മുകിലിനുള്ളിലെയ്ക്കവളൊളീക്കുന്നു
എന്തിന്?
വിരിഞ്ഞ മാറിലെയ്ക്കവളെ അണച്ച്ചുപിടിക്കാന്
‍വിടര്‍ന്ന കരങ്ങളുമായി
കാത്തിരിപ്പുണ്‍്ടോ ഒരു സ്വപ്ന വ്യാപാരി

ശ്രദ്ധിക്കൂ
മനുഷ്യന്‍ എകാന്തനല്ല
ചുറ്റുമുള്ള സുഖം
അതിനുള്ളിലെ ദുഖം
വിങ്ങുന്ന വേദന
വേദന മാറ്റുന്ന സ്വാന്ത്വനം
നിങ്ങളെ തൂണിലും
തുരുമ്പിലും ഒളിഞ്ഞിരിക്കുന്ന
ദേവനാക്കുന്നു
നിങ്ങള്‍ നിങ്ങളാകുന്നു
നിങ്ങളെ കണ്ടു
മുപ്പത്തിമുക്കോടി ദൈവങ്ങളും
അവര്‍ പരിപാലിച്ചു പോരുന്ന
ഈ സുന്ദര മനോഹര പ്രപഞ്ചവും
നാണിക്കും
വണങ്ങും
തീര്‍ച്ച

4 comments:

ഉപാസന || Upasana said...

ലേ ഔട്ട് :(
തുടരൂ
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

ശരിക്കും മനസിലായില്ല. എന്നാലും ഭാഷ കൊള്ളാം.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

ഏറനാടന്‍ said...

വ്യത്യസ്തതയുണ്ട്.. ശൈലിയും കൊള്ളാം.. തുടരുക.. ബ്ലോഗ് നാമം മലയാളത്തില്‍ അല്ലേ ഒന്നൂടെ നന്നാവുക? എല്ലാവിധ ഭാവുകങ്ങളും നേരുന്നു..