Monday, August 6, 2007
പ്രാര്‍ത്ഥന
എന്റെ എല്ലാ കുഞ്ഞുങ്ങളേയും
മുലയില്‍നിന്നും അടര്ത്തിയെടുത്തോടിയ
മഞ്ഞ നിറമുള്ള പെണ്‍കുട്ടീ
എനിയ്ക്കൊരു കുഞ്ഞിനെ
മാത്രം വിട്ടു തരുമോ
എന്നെ ഉറക്കാന്‍ നീലാംബരി പാടാന്കഴിവുള്ള
നിശബ്ധത കൊണ്ടു പോലും
സംവേദിക്കുന്ന
എന്റെ നെഞ്ചോടു ഒട്ടിക്കിടന്നെന്റെ
തുടിപ്പിനൊടൊപ്പം തുടിക്കുന്ന
ഒരു കുഞ്ഞിനെ?
ഒരായിരം കോടി രത്നങ്ങള്‍ പകരം തരാം
Subscribe to:
Post Comments (Atom)
2 comments:
കൊള്ളാം!
ഒരു നാലുവരികൂടി ഉണ്ടായിരുന്നെങ്കില്‍..
:)
ഒരു നീറ്റല്‍.
ഹൃദ്യം, ലക്ഷ്മി.
Post a Comment