ഇടംകയ്യാലെന്നെ നെഞ്ചോടമര്‍ത്തി ചേര്‍ത്തു
മൂര്‍ധാവില്‍ താടിയമര്‍ത്തിയും ഒന്നുരസ്സിയും
വിരലുകളാലെന്റെ പുറത്തു ചിത്രം വരച്ചും
വലം കൈവിരലുകളിലെന്റെ വിരലുകള്‍കോര്‍ത്തമര്‍ത്തിയും
എന്നിടംകാലിലവന്‍ വലംകാലുരസ്സി കുസൃതികാട്ടിയും
എന്നെ നിനച്ചെന്നരികിലുണ്ടിന്നീ ഉത്രാടരാത്രി
ഒരു രാഗാലാപനമായി ശ്വാസത്തെ മാറ്റിയും
കണ്ണുകളാലെന്‍ കണ്ണില്‍നിന്നുമെന്‍ സ്വപ്നത്തെ കവര്‍ന്നും
അലോസരമുണ്ടാക്കിയിളകുമെന്‍ അരിഞ്ഞാണമണികളെയടക്കിയും
എന്‍പൊന്‍താലിയെ കസ്തൂരിതിങ്ങും വിയര്‍പ്പാല്‍ കഴുകിയും
നെറ്റിതടം കൊണ്ടെന്റെ സിന്ദൂരതിലകത്തെയാകെ മായിച്ചും
എന്നിലലിഞ്ഞെന്നെയറിഞ്ഞെന്റെയരികിലുണ്ടുയിന്നീ ഉത്രാടരാത്രി
നാണത്തിനുള്ളില്‍, തണുപ്പകറ്റാനെന്‍ കൈകള്‍ നെഞ്ചോടുചേര്‍ത്തു
എന്തോ ഓര്‍ത്തെന്റെ ചുണ്ടിലെത്തിയ മന്ദഹാസത്തെ ഓമനിച്ചു
മുഖമെന്‍ തോളോടുചേര്‍ത്തു, കണ്ണുകളിലൂഞ്ഞാലുകെട്ടിയുറക്കത്തെ
നീലാംബരി പാടിയുറക്കാന്‍ കിടക്കവെയെന്‍
മാതൃത്വം പൂര്‍ണ്ണമാക്കിയെന്നില്‍ നിറഞ്ഞു തുടങ്ങി
ഒരു സുന്ദര സുരഭില തിരുവോണപൊന്‍പുലരി
(wrote it because i was forced to write it, so...)