Thursday, February 26, 2009
Wednesday, August 13, 2008
Tuesday, August 12, 2008
നിലവേ
നിലവേ
നിന്‍മിഴികളില്‍
നോക്കിയിരിക്കാന്‍
നിന്‍റെ മന്ദസ്മിതങ്ങളിലെ
ലയമറിയാന്‍
ലയമറിയാന്‍
നിന്‍റെ ചടുല താളങ്ങളിലെ
സ്പന്ദനമാകാന്‍
സ്പന്ദനമാകാന്‍
നിന്നെ അറിയാന്‍
നീയറിയാന്‍
നീയറിയാന്‍
നിന്‍റെ ചൂടിനാല്‍ തണുപ്പകറ്റാന്‍
നിന്‍റെ തണുപ്പിനാല്‍ ചൂടകറ്റാന്‍
നിന്‍റെ തണുപ്പിനാല്‍ ചൂടകറ്റാന്‍
നിന്‍റെ ചൂടായി മാറാന്‍
നീയായി മാറാന്‍
നീയായി മാറാന്‍
നിലവെ
ഏകാന്തതെയെ
ഞാന്‍ തേടുന്നു.
ഏകാന്തതെയെ
ഞാന്‍ തേടുന്നു.
Thursday, April 3, 2008
നീലാംബരി
നീ പറഞ്ഞു
നിന്നില്‍ കളങ്കമില്ലെന്നു
നീ പറഞ്ഞു
നീ തൃപ്തയാണെന്ന്
നീ പറഞ്ഞു
നിന്‍റെ കണ്ണുകളില്‍ തിളക്കമുണ്ടെന്നു
ഞാന്‍ വിശ്വസിച്ചു
ഇന്നലെ പുലരാനായതറിഞ്ഞു
ഉലഞ്ഞ മുടിയൊതുക്കി
ഉടഞ്ഞ വളക്കഷണങ്ങള്‍
കട്ടിനടിയിലേയ്ക്കു തള്ളിമാറ്റി
ഊഴം കാത്തു നിന്ന ഉറക്കത്തെ
നിന്നില്‍ കളങ്കമില്ലെന്നു
നീ പറഞ്ഞു
നീ തൃപ്തയാണെന്ന്
നീ പറഞ്ഞു
നിന്‍റെ കണ്ണുകളില്‍ തിളക്കമുണ്ടെന്നു
ഞാന്‍ വിശ്വസിച്ചു
ഇന്നലെ പുലരാനായതറിഞ്ഞു
ഉലഞ്ഞ മുടിയൊതുക്കി
ഉടഞ്ഞ വളക്കഷണങ്ങള്‍
കട്ടിനടിയിലേയ്ക്കു തള്ളിമാറ്റി
ഊഴം കാത്തു നിന്ന ഉറക്കത്തെ
കാണാത്തമട്ടില്‍പോകവെ,
എന്നെ തിരിഞുനോക്കി
നിലാവെന്നോടു പറഞ്ഞു
നിലാവെന്നോടു പറഞ്ഞു
അവള്‍ നിന്നോടു കള്ളം പറഞ്ഞു
അവളില്‍ നിറയുന്ന നീലാംബരി
അവളെ വീര്‍പ്പുമുട്ടിക്കുന്നു
അവളുടെ കണ്ണുകളെ നിറയ്ക്കുന്നു
അക്ഷരങ്ങളെ തഴുകിയുറക്കാന്‍
ഉറങ്ങുന്ന അക്ഷരങ്ങളെ
സ്വപ്നം കാണാന്‍ പഠിപ്പിക്കാന്‍
അവളെ പാടാന്‍ പ്രേരിപ്പിക്കുക
അവള്‍ പാടട്ടെ
അവളില്‍ നിറയുന്ന നീലാംബരി
അവളെ വീര്‍പ്പുമുട്ടിക്കുന്നു
അവളുടെ കണ്ണുകളെ നിറയ്ക്കുന്നു
അക്ഷരങ്ങളെ തഴുകിയുറക്കാന്‍
ഉറങ്ങുന്ന അക്ഷരങ്ങളെ
സ്വപ്നം കാണാന്‍ പഠിപ്പിക്കാന്‍
അവളെ പാടാന്‍ പ്രേരിപ്പിക്കുക
അവള്‍ പാടട്ടെ
അവളില്‍ നിറയുമാ നീലാംബരി
കാറ്റും തീയും
മഴയും വെയിലും
മഞ്ഞും വസന്തവും
മണ്ണും വെള്ളവും
ആകാശവും ഭൂമിയും
നക്ഷത്രങ്ങളും മാലാഖമാരും
ദേവന്‍മാരും ദേവികളും
സ്വപ്നങ്ങളും സ്വര്‍ഗ്ഗവും
എല്ലാം മറന്നുറങ്ങാന്‍
വേണ്ടിയൊരു
നീലാംബരി
മഞ്ഞും വസന്തവും
മണ്ണും വെള്ളവും
ആകാശവും ഭൂമിയും
നക്ഷത്രങ്ങളും മാലാഖമാരും
ദേവന്‍മാരും ദേവികളും
സ്വപ്നങ്ങളും സ്വര്‍ഗ്ഗവും
എല്ലാം മറന്നുറങ്ങാന്‍
വേണ്ടിയൊരു
നീലാംബരി
Sunday, December 23, 2007
വരിക....
വരിക വീണ്ടും
പുരുഷോത്തമാ
ശംബൂകന് വീണ്ടും തല കീഴെ
സഹോദര പത്നിമാര് ബാലിമാരെ
പേടിച്ചു വിറുങ്ങലിക്കുന്നു
ചമ്മട്ടിയേന്തിയ ഹേ വിപ്ലവകാരി
വരിക വീണ്ടും
സ്നേഹം വില്ക്കുന്നവരെ പുറത്താക്കാന്
അഗ്നിനക്ഷത്രമായി
വീണ്ടും വരിക
മണലില് നിന്നും പൂവുണ്ടാക്കിയ
പ്രവാചകാ തൊടുക്കുക ആഗ്നേയം
താഴ്വാരത്തെ പച്ച പ്പുകളെ
കത്തിക്കരിക്കൂ; കുലം മുടിക്കും
അര്‍ബ്ബുദമാണല്ലോ അത്
പുരുഷോത്തമാ
ശംബൂകന് വീണ്ടും തല കീഴെ
സഹോദര പത്നിമാര് ബാലിമാരെ
പേടിച്ചു വിറുങ്ങലിക്കുന്നു
ചമ്മട്ടിയേന്തിയ ഹേ വിപ്ലവകാരി
വരിക വീണ്ടും
സ്നേഹം വില്ക്കുന്നവരെ പുറത്താക്കാന്
അഗ്നിനക്ഷത്രമായി
വീണ്ടും വരിക
മണലില് നിന്നും പൂവുണ്ടാക്കിയ
പ്രവാചകാ തൊടുക്കുക ആഗ്നേയം
താഴ്വാരത്തെ പച്ച പ്പുകളെ
കത്തിക്കരിക്കൂ; കുലം മുടിക്കും
അര്‍ബ്ബുദമാണല്ലോ അത്
Friday, November 2, 2007
എന്‍റെ മക്കളോട്
കുഞ്ഞുങ്ങളെ
ഒരു പെണ്ണിനെങ്കിലും നാണം
മറയ്ക്കാമല്ലോ
മക്കളെ
ഒരു കുഞ്ഞിനെങ്കിലും വിശപ്പ്
മാറ്റാമല്ലോ
നമുക്കീ ളോഹാകള്‍ വലിച്ചൂരാം
തലേക്കെട്ടുകള്‍ അഴിച്ചെടുക്കാം
കാഷായം ഉരിഞ്ഞെടുക്കാം
ഒരു പെണ്ണിനെങ്കിലും നാണം
മറയ്ക്കാമല്ലോ
മക്കളെ
നമുക്കീ പള്ളികള്‍ കുത്തിതുറക്കാം
അമ്പലങ്ങള്‍ പൊളിച്ചു വില്‍്ക്കാം
പള്ളിമണികള്‍ ഉരുക്കി വില്‍്ക്കാം
ഒരു കുഞ്ഞിനെങ്കിലും വിശപ്പ്
മാറ്റാമല്ലോ
Monday, October 29, 2007
സുപ്രഭാതം
നിങ്ങളില്‍ മനുഷ്യന്‍
ഉണ്ടെങ്കില്‍
സംവേദനം സാധ്യമാണ്
നിങ്ങളില്‍ ഉള്ള മനുഷ്യന്‍
അധമനെങ്കില്‍ പോലും.
ആവശ്യമില്ലാത്തത് നിരസിക്കുവാനും
നിങ്ങളുടെ അഭിപ്രായം പറയുവാന്‍
അവസരങ്ങള്‍ ഉപയോഗിക്കുവാനും
അത് നിങ്ങളെ പ്രേരിപ്പിക്കും
അങ്ങിനെ നിങ്ങളിലെ മനുഷ്യന്‍
ഉയരങ്ങളിലേയ്ക്ക് ഉയരുന്നു
ഉയരങ്ങളിലേയ്ക്ക് പറക്കുവാന്‍
പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നും
ആയതു കൊണ്ട് സംവേദനം
നിരസിക്കുക വഴി
മനുഷ്യനെ അകറ്റി നിര്‍ത്തുക വഴി
നിങ്ങള്‍ അകറ്റി നിര്‍ത്തുന്നത്
നിങ്ങളുടെ മാതാപിതാക്കളെ ആണ്
നിങ്ങള്‍ വളര്‍ത്തുന്നത്
നിങ്ങളുടെ മനസ്സിലെ സത്വത്തെ ആണ്
നിങ്ങള്‍ പ്രകടിപ്പിക്കുന്നത്
സാംസ്കാരികമായ നിശബ്ദ ലോകത്തില്‍
നില്ക്കുന്നതു കൊണ്ടുള്ള ഷണ്ഡത്വമാണ്
അപക്വമാണത്
അപഹാസ്യവുമാണത്
Sunday, October 28, 2007
തിരക്ക്
ആള്‍ തിരക്ക് നമ്മള്‍ ഉണ്ടാക്കുന്നതല്ലേ
ആള്‍ക്കൂട്ടത്തില്‍ തനിയെ നില്ക്കുന്നവന്‍്
മുന്പേ പറക്കുന്ന പക്ഷിയായി മാറും
എകാന്തമെന്നു തോന്നുന്ന രാത്രികളെ
ഒന്നു ശ്രദ്ധിക്കൂ എത്ര മനോഹരം
കുസൃതിക്കുരുന്നു കുളിര്‍ തെന്നല്‍ വിടര്‍ന്നു വരുന്ന
റോസാപുഷ്പത്തെ വികാര തരളിതയാക്കുന്നതും
അവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നതും ശ്രദ്ധിക്കൂ
ആദ്യ രതിയുടെ നനുത്ത വേദന പുരണ്ട ശീല്ക്കാരങ്ങള്‍
ആ തെനനലിന്റെ ചൂടുള്ള നിശ്വാസങ്ങള്‍
വേണൂ വീണാ നാദ സംഗമമായി
ശിവരന്ജിനിയുതിര്‍ക്കുന്നു
ശ്രദ്ധിക്കൂ
രാത്രി സജീവമല്ലേ
പകലിനെക്കാള്‍,
എങ്ങും സംഗീതം മാത്രം
ലയിച്ചു പാടും പാട്ടുകള്‍
ഇന്ദുവിനെ നോക്കൂ
മാറത്തുനിന്നഴിഞ്ഞു വീഴുന്ന
മുകിലിനുള്ളിലെയ്ക്കവളൊളീക്കുന്നു
എന്തിന്?
വിരിഞ്ഞ മാറിലെയ്ക്കവളെ അണച്ച്ചുപിടിക്കാന്
വിടര്‍ന്ന കരങ്ങളുമായി
കാത്തിരിപ്പുണ്‍്ടോ ഒരു സ്വപ്ന വ്യാപാരി
ശ്രദ്ധിക്കൂ
മനുഷ്യന്‍ എകാന്തനല്ല
ചുറ്റുമുള്ള സുഖം
അതിനുള്ളിലെ ദുഖം
വിങ്ങുന്ന വേദന
വേദന മാറ്റുന്ന സ്വാന്ത്വനം
നിങ്ങളെ തൂണിലും
തുരുമ്പിലും ഒളിഞ്ഞിരിക്കുന്ന
ദേവനാക്കുന്നു
നിങ്ങള്‍ നിങ്ങളാകുന്നു
നിങ്ങളെ കണ്ടു
മുപ്പത്തിമുക്കോടി ദൈവങ്ങളും
അവര്‍ പരിപാലിച്ചു പോരുന്ന
ഈ സുന്ദര മനോഹര പ്രപഞ്ചവും
നാണിക്കും
വണങ്ങും
തീര്‍ച്ച

Tuesday, October 16, 2007
മൌനം
വാര്‍ദ്ധക്യം എത്ര മൂകമാണ്
ഓര്‍മ്മകളോട് നിങ്ങളെ കൊണ്ട്
സംസാരിപ്പിച്ച് മൂകനായി
നിങ്ങളെ നോക്കിയിരിക്കും
മരണം എത്ര വാചാലമാണ്
നിങളെ നിശബ്ദ്‌നാക്കി മാറ്റാന്‍
എന്തൊരു വിരുതാണ്
വാചാലമായ മൌനത്തിന്റെ
മണിയൊച്ചകളുണ്ടാക്കിനിന്‍
ഓര്‍മ്മതന്‍ നദിയില്‍ ധനുമാസ
പൂര്‍ണ്ണേന്ദുവായിമാറും
പ്രേമം എത്ര മനോഹരം
ഓര്‍മ്മകളോട് നിങ്ങളെ കൊണ്ട്
സംസാരിപ്പിച്ച് മൂകനായി
നിങ്ങളെ നോക്കിയിരിക്കും
മരണം എത്ര വാചാലമാണ്
നിങളെ നിശബ്ദ്‌നാക്കി മാറ്റാന്‍
എന്തൊരു വിരുതാണ്
വാചാലമായ മൌനത്തിന്റെ
മണിയൊച്ചകളുണ്ടാക്കിനിന്‍
ഓര്‍മ്മതന്‍ നദിയില്‍ ധനുമാസ
പൂര്‍ണ്ണേന്ദുവായിമാറും
പ്രേമം എത്ര മനോഹരം
തെറ്റ്
ഒരു ഇളംകാറ്റില്‍
മയില്‍പ്പീലികണ്ണുകളില്‍
അവളെ ഞാന്‍ കണ്ടത്
ഞാന്‍ചെയ്ത തെറ്റ്
ഒരു രാവില്‍
നിലാവ് പെയ്തൊഴിയവെ
എന്നോടൊട്ടി നിന്നത്
അവള്‍ ചെയ്ത തെറ്റ്
മയില്‍പ്പീലികണ്ണുകളില്‍
അവളെ ഞാന്‍ കണ്ടത്
ഞാന്‍ചെയ്ത തെറ്റ്
ഒരു രാവില്‍
നിലാവ് പെയ്തൊഴിയവെ
എന്നോടൊട്ടി നിന്നത്
അവള്‍ ചെയ്ത തെറ്റ്
Thursday, October 11, 2007
കോതപ്പാട്ട്
1)
ഒത്തൊരുമിച്ചൊരു കാലം
ഇനിയില്ലേയില്ല പോലും
കലികാലം
(2)
കാക്കകുഞ്ഞു കരിങ്കുഞ്ഞ്
കാക്കേടമ്മ കറുത്തമ്മ
കാക്കാലത്തിക്കുഞ്ഞ്
അരവയറന്‍ പെരുവയറന്‍
തമ്പ്രാങ്കുഞ്ഞ്
(3)
അഞ്ഞൂറു പവനും
അന്‍പത് ഏക്കറും
ഒഴുകി നീങ്ങാന്‍
ഒരു ബെന്‍സും.
പെണ്ണിന്റെ പേരൊ?
മൊബയിലില്‍ കാണും.
(4)
പെണ്‍വയറ് നിറ വയറ്
പെരു വയറ് മൃദുവയറ്
ഒന്നു തൊഴിച്ചോട്ടെ?
(5)
അമ്മയെ തല്ലിയാലും
രണ്ടുണ്ട് പക്ഷം
തല്ലാനൊരു പക്ഷം
പിടിച്ചു കൊടുക്കാന്‍
വേറൊരു പക്ഷം
(6)
പാപ്പച്ചന്റെ ഒരു ഭാഗ്യം
മക്കളെല്ലാം ജെര്‍മ്മനിയില്‍..
മരിയ്ക്കുമ്പം ഹൊ സുഖിച്ചു
തണുത്തു രസിച്ചു
മോര്‍ച്ചറിയില്‍ കിടക്കാം
(7)
കാട്ടില്‍ പോകാം
കൂട്ടില്‍ പോകാം
സീരിയല്‍ അഭിനയിയ്ക്കുമ്പോള്
പീഢിപ്പിയ്ക്കുമോ?
(8)
നല്ല കൊറച്ചു ചോര കിട്ടിയിരുന്നെങ്കില്‍?
വിളറിപ്പോയ കൊടിയൊക്കെ
ചോപ്പിക്കാരുന്നു.
(9)
ഭര്‍ത്താവിന്റെ അപ്പന്‍ തിന്നാലും
വളര്‍ത്തുന്ന പട്ടി നക്കിയാലും
പാത്രം കഴുകണം
എന്നാപ്പിന്നെ പട്ടി നക്കട്ടെ
(10)
ആദിവാസിപ്പെണ്ണ്
ആ ദിവസത്തെ പെണ്ണ്
(11)
പട്ടരില്‍ പൊട്ടനില്ലന്നല്ലെ?
അതെ, ഉണ്ടായിരുന്നവരൊക്കെ
മജിസ്ട്രേട്ടായി പണികിട്ടിപ്പോയി
(12)
എന്തിനാമ്മേ റിസോര്‍ട്ടൊക്കെ
പൊളിക്കുന്നെ?
റോഡായ റോഡിലെ കുഴിയൊക്കെ
നികത്താനാടാ കണ്ണാ
(13)
നിരീശ്വരവാദക്കവിയുടെ മോന്
അച്ഛന്റെ കവിതയും വേണം
അമ്പലത്തിലും പോണം
(14)
അമ്പലക്കമ്മറ്റിയ്ക്ക്
അരച്ചാണ്‍ വയറ്
അരച്ചാണ്‍ വയറില്
അമ്പലം സുരക്ഷിതം
(15)
മോള്‍ക്കു കൂട്ടിരിക്കാന്‍
അച്ഛനോ അമ്മാവനോ?
റ്റ്യൂഷന്‍ സാറാണു ഭേദം
(16)
മന്ത്രിയാകാന്‍ എന്താടൊ
ഇവനൊരു യോഗ്യത?
കാശ് ലാഭിക്കാന്‍ തേവിടിച്ചിയെ
ബലാത്സംഗം ചെയ്തിട്ടുണ്ടേ
(17)
കാശുള്ള വൃദ്ധനു വിദ്യാഭ്യാസമുണ്ടെങ്കില്‍?
വീട്ടമ്മമാര്‍ സംശയം ചോദിച്ചു ചുറ്റുമുണ്ടാകണം
കാശില്ലാത്ത വൃദ്ധനോ?
പിന്നെന്തിനാ വീട്ടില്‍ പട്ടി?
(18)
കഴിവൊന്നുമില്ല,
എന്തു പണിയ്ക്കു പറ്റും?
പ്രസംഗ തൊഴിലാളി.
വേറൊന്നു പറ.
മുഖ്യമന്ത്രി.

Monday, October 8, 2007
കുന്നിക്കുരു
ഒരു തുള്ളിയോളം ബുദ്ധിയുണ്ടായിരുന്നെങ്കില്
കടലുകളെടുത്തു മഷിയാക്കി
മാനമായ മാനത്തൊക്കെ
മഹാകാവ്യങ്ങളെഴുതിയേനെ
ഒരു തുള്ളി ബുദ്ധി തരുമോയെന്നു ചോദിച്ചു
കടലോളം ബുദ്ധി വേണൊ
കുന്നിക്കുരുവോളം മനുഷ്യത്വം വേണോ
എന്നൊരു ചെറു മറു ചോദ്യം
എന്തു ചൊല്ലേണ്ടു ഞാന്‍, കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്കഷ്ടദിക്കുകളും
പതിനാറുകോണുകളും ആകാശവും
ഭൂമിയും ബന്ധിക്കാന്‍
അതിനുള്ളിലൊരു സ്വര്‍ഗം പണിയാന്‍
അതിന്റെ തീറ് മണ്ണില്‍ പണിയുമെന്‍
കാര്‍വര്‍ണ്ണനു കൊടുക്കാന്‍
അവന്റെ നെഞ്ചിലെ കനലെടുത്ത്
ആകാശത്തിനു തീ കൊളുത്താന്‍
അവന്റെ കണ്ണിലെ കിനാവെടുത്ത്
ഒരു നിലാവുണ്ടാക്കാന്‍
ആ നിലാവത്തൊന്നലസമായി
എല്ലാം മറന്നൊന്നുലാത്താന്‍.
അവനിലേയ്ക്കലിഞ്ഞലിഞ്ഞ്
അവനായി മാറാന്‍.
ഒരു കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്ക്.
കടലുകളെടുത്തു മഷിയാക്കി
മാനമായ മാനത്തൊക്കെ
മഹാകാവ്യങ്ങളെഴുതിയേനെ
ഒരു തുള്ളി ബുദ്ധി തരുമോയെന്നു ചോദിച്ചു
കടലോളം ബുദ്ധി വേണൊ
കുന്നിക്കുരുവോളം മനുഷ്യത്വം വേണോ
എന്നൊരു ചെറു മറു ചോദ്യം
എന്തു ചൊല്ലേണ്ടു ഞാന്‍, കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്കഷ്ടദിക്കുകളും
പതിനാറുകോണുകളും ആകാശവും
ഭൂമിയും ബന്ധിക്കാന്‍
അതിനുള്ളിലൊരു സ്വര്‍ഗം പണിയാന്‍
അതിന്റെ തീറ് മണ്ണില്‍ പണിയുമെന്‍
കാര്‍വര്‍ണ്ണനു കൊടുക്കാന്‍
അവന്റെ നെഞ്ചിലെ കനലെടുത്ത്
ആകാശത്തിനു തീ കൊളുത്താന്‍
അവന്റെ കണ്ണിലെ കിനാവെടുത്ത്
ഒരു നിലാവുണ്ടാക്കാന്‍
ആ നിലാവത്തൊന്നലസമായി
എല്ലാം മറന്നൊന്നുലാത്താന്‍.
അവനിലേയ്ക്കലിഞ്ഞലിഞ്ഞ്
അവനായി മാറാന്‍.
ഒരു കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്ക്.
Thursday, October 4, 2007
തണുപ്പ്
ഒരു ചാറ്റല്‍
ചെറു നനവ്
ഞാന്‍ കണ്ടു
ഹോ എന്തൊരു മഴ
എന്തൊരു കുളിര്
ഞാന്‍ അലിഞ്ഞറിഞ്ഞു
തുള്ളിക്കോരായിരംകുടം പെരുമഴ
തണുപ്പ്, തണുപ്പ് മാത്രം
അലിവോടെ തേങ്ങിക്കരഞ്ഞു
ചെറു നനവ്
ഞാന്‍ കണ്ടു
ഹോ എന്തൊരു മഴ
എന്തൊരു കുളിര്
ഞാന്‍ അലിഞ്ഞറിഞ്ഞു
തുള്ളിക്കോരായിരംകുടം പെരുമഴ
തണുപ്പ്, തണുപ്പ് മാത്രം
അലിവോടെ തേങ്ങിക്കരഞ്ഞു
PRANAYAKAVITHA
ente gRaamaththil
oru sundarippeNNuNdaayirunnu
enikkavaLEyum
avaLkkenneyum
aRiyillaayirunnu
oru sundarippeNNuNdaayirunnu
enikkavaLEyum
avaLkkenneyum
aRiyillaayirunnu
Tuesday, October 2, 2007
പെരുംതള
എന്റെ കനവില്‍ പെയ്ത മഴയത്തു
കൊള്ളിയാന്‍ വെളിച്ചം വീശി കാട്ടി
അവനെ എന്റെ കാര്‍മുഖില്‍വര്‍ണ്ണനെ
നനഞ്ഞൊലിച്ചു നിന്നവന്‍ തന്‍ വിറ മാറാന്‍
ഉള്ളിന്റെ ഉള്ളിലെയെന്‍ നേരിന്റെ നേരെടുത്തു
തീയിട്ടവനു ചൂടു പകര്‍ന്നു നറും പാലുപോലെ
കോടിപൊന്‍പണമുരുക്കിയതിലൊന്നുമുങ്ങി
കുളിച്ചിട്ടു ഞാനണിഞ്ഞുദയാര്‍ക്കന്റെ
ഹൃദ്നിണംകൊണ്ടൊരുതൊടുകുറി
പിന്നെയെന്‍ അഗ്നികിനാവില്‍, കൊടുംകാറ്റാല്‍
ഉലയൂതി കാച്ചി പണിതൊരുപൊന് പെരും
തളയാക്കിയണിഞ്ഞവനെ, എന്റെ കണ്ണനെ

Monday, October 1, 2007
ഭാഷ
എന്റെ സന്തോഷം
എന്റെ സന്താപം
എന്റെ കനവ്
എന്റെ നിനവ്
എന്റെ കണ്ണുനീര്
എന്റെ ചോര
എന്റെ സ്നേഹം
എന്റെ വിചാരം
എന്റെ വിശപ്പ്
എന്റെ ദാഹം
എന്റെ മോഹം
നീയറിവതെങ്ങിനെയൊ
നീയറിവതെങ്ങിനെയൊ
അതു നമ്മുടെ ഭാഷ
അതു മാത്രമാണ് ഭാഷ
Sunday, September 30, 2007
Monday, August 27, 2007
എല്ലാ സൗഭാഗ്യവുമുണ്ടാകട്ടെ
സമ്പല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പൊന്നോണം
ഞാന്‍ ആശംസിക്കുന്നു
താങ്കള്‍ക്കും കുടുംബത്തിനും എല്ലാ സൗഭാഗ്യവുമുണ്ടാകട്ടെ.
ഒരു പൊന്നോണം
ഇടംകയ്യാലെന്നെ നെഞ്ചോടമര്‍ത്തി ചേര്‍ത്തു
മൂര്‍ധാവില്‍ താടിയമര്‍ത്തിയും ഒന്നുരസ്സിയും
വിരലുകളാലെന്റെ പുറത്തു ചിത്രം വരച്ചും
വലം കൈവിരലുകളിലെന്റെ വിരലുകള്‍കോര്‍ത്തമര്‍ത്തിയും
എന്നിടംകാലിലവന്‍ വലംകാലുരസ്സി കുസൃതികാട്ടിയും
എന്നെ നിനച്ചെന്നരികിലുണ്ടിന്നീ ഉത്രാടരാത്രി
ഒരു രാഗാലാപനമായി ശ്വാസത്തെ മാറ്റിയും
കണ്ണുകളാലെന്‍ കണ്ണില്‍നിന്നുമെന്‍ സ്വപ്നത്തെ കവര്‍ന്നും
അലോസരമുണ്ടാക്കിയിളകുമെന്‍ അരിഞ്ഞാണമണികളെയടക്കിയും
എന്‍പൊന്‍താലിയെ കസ്തൂരിതിങ്ങും വിയര്‍പ്പാല്‍ കഴുകിയും
നെറ്റിതടം കൊണ്ടെന്റെ സിന്ദൂരതിലകത്തെയാകെ മായിച്ചും
എന്നിലലിഞ്ഞെന്നെയറിഞ്ഞെന്റെയരികിലുണ്ടുയിന്നീ ഉത്രാടരാത്രി
നാണത്തിനുള്ളില്‍, തണുപ്പകറ്റാനെന്‍ കൈകള്‍ നെഞ്ചോടുചേര്‍ത്തു
എന്തോ ഓര്‍ത്തെന്റെ ചുണ്ടിലെത്തിയ മന്ദഹാസത്തെ ഓമനിച്ചു
മുഖമെന്‍ തോളോടുചേര്‍ത്തു, കണ്ണുകളിലൂഞ്ഞാലുകെട്ടിയുറക്കത്തെ
നീലാംബരി പാടിയുറക്കാന്‍ കിടക്കവെയെന്‍
മാതൃത്വം പൂര്‍ണ്ണമാക്കിയെന്നില്‍ നിറഞ്ഞു തുടങ്ങി
ഒരു സുന്ദര സുരഭില തിരുവോണപൊന്‍പുലരി
(wrote it because i was forced to write it, so...)
(wrote it because i was forced to write it, so...)
Sunday, August 19, 2007
M.G SREEKUMAR THE SINGER
Although i popped in at the ISS forum and stopped over briefly at aalthara, i did not post anything except greetings to coffeehouse friends!i read some of the posts on the "Who's Dr Nair" thread. i wanted to add something on the M.G topic. How good is he or how bad is he. As an afterthought, it struck me that such a discussion or such an exchange, as Hari puts it so succintly in his response to NN, would be futile in changing anyone's personal opinion on a renowned personality.
still, i feel i must confess, as i have done more than once on ISS that i am no fan of M.G.S. Yesterday, a relative brought me a cassette and almost armtwisted me into listening to it. It is a M.G.S cassette. i think it is called "Raagalayam". Keertanams in it include "Krishnaa Nee BeganE", "Jagadoodhdhaarakaa", "GOpaalaka Paahimaam", etc. Curious to hear how he rendered the songs already popularised by many eminent singers, i hoped MGS to surprise me with soulful music.
Unfortunately, he disappointed me. Even the major flaw that the late Kalaamandalam Hyderali pointed out "Swarasudhdhi illaaimma" has not really left MGS. In the "JagadOdhdhaaraka" piece, he pronounces "JagadO" "Vudhdhaarakaa". That kind of splitting the word "jagadOdhdhaarakaa" is the result of a serious lack of attention to details. Anyone who has listened to those keerththanams can vouch what i am saying.
Leaving that aside, let me humbly ask true music lovers, what is wrong in saying a certain singer is not performing up to one's expectations? The natural (and angry, if you are a diehard fan of any particular singer) response will be reeling out the number of songs a particular singer has sung, the number of "awards" that singer has received, the number of years' experience that singer has in "music field", etc.
In honest assessments, such things matter nothing.There was a singer by the name Madhuri Jayaraman. she was patronised by none other than the one- time monarch (or emperor?) of Malayalam film songs: G. Devarajan. Anyone with a little sense of music can vouch for this: Her voice can best be described as "boisterous" and at worst, "cacophony". She had a serious "sruti" problem. She might have made a good singer for the run-of-the-mill "ballet" troupes. Those related to "ballet" troupes kindly forgive me. No disrespect meant here! But look at the number of years that steel-rod-like voice piercing our ears all over Kerala! And the times she won the "State" film awards! Famous singers have expressed their dislike(in private) of Devarajan Master's out-of-the-way patronage of such a mediocre singer. Was it not an open secret that he was trying to get at S. Janaki by promoting a "rival" in Madhuri? When he sensed that even Dasettan was feeling uneasy about this weird obsession of the Master with Madhuri's voice, devarajan tried to bring new male voices on scene: sme who came and went include Ayiroor Sadasivan, Sasi (Brahmanandan's cousin. Sasi sang under the name Sreekanth), Brahmaanandan, and he even tried out M.G Radhakrishnan. Many insiders would not say a word against Devarajan openly those days.
If we still remember Madhuri, it is only because of the living tunes of the songs she sang; not because of her singing, unlike in the case of Janaki. despite her (sometimes) atrocious pronunciation, we still adore P.susheela. Madhuri never touched a chord in our heart. She made us pine for more of Janaki and Susheela!
What i am saying is that MGS is a good singer. Nothing more than that. His voice has serious flaws. His attitude, it seems has more serious flaws. One thing might still make him a better singer one day: a little bit of "gurutwam", perhaps.

Subscribe to:
Posts (Atom)