Monday, October 29, 2007

സുപ്രഭാതം

നിങ്ങളില്‍ മനുഷ്യന്‍
ഉണ്ടെങ്കില്‍
സംവേദനം സാധ്യമാണ്
നിങ്ങളില്‍ ഉള്ള മനുഷ്യന്‍
അധമനെങ്കില്‍ പോലും.

ആവശ്യമില്ലാത്തത് നിരസിക്കുവാനും
നിങ്ങളുടെ അഭിപ്രായം പറയുവാന്‍
അവസരങ്ങള്‍ ഉപയോഗിക്കുവാനും
അത് നിങ്ങളെ പ്രേരിപ്പിക്കും
അങ്ങിനെ നിങ്ങളിലെ മനുഷ്യന്‍
ഉയരങ്ങളിലേയ്ക്ക് ഉയരുന്നു
ഉയരങ്ങളിലേയ്ക്ക് പറക്കുവാന്‍
പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നും
ആയതു കൊണ്ട് സംവേദനം
നിരസിക്കുക വഴി
മനുഷ്യനെ അകറ്റി നിര്‍ത്തുക വഴി
നിങ്ങള്‍ അകറ്റി നിര്‍ത്തുന്നത്
നിങ്ങളുടെ മാതാപിതാക്കളെ ആണ്
നിങ്ങള്‍ വളര്‍ത്തുന്നത്
നിങ്ങളുടെ മനസ്സിലെ സത്വത്തെ ആണ്

നിങ്ങള്‍ പ്രകടിപ്പിക്കുന്നത്
സാംസ്കാരികമായ നിശബ്ദ ലോകത്തില്‍
നില്ക്കുന്നതു കൊണ്ടുള്ള ഷണ്ഡത്വമാണ്

അപക്വമാണത്
അപഹാസ്യവുമാണത്

4 comments:

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

ശെഫി said...

:)

സുരേഷ് ഐക്കര said...

മൌനം പക്വതയുടെ പരമഭാവമെന്ന് വിശ്വസിക്കാനാണിഷ്ടം.ലക്ഷ്മിക്ക് വിയോജിക്കാം.

ഏ.ആര്‍. നജീം said...

എല്ലാ നിശബ്ദതയും ഷണ്ഢത്വം കൊണ്ടല്ല, നിസഹായതയാവാം