Thursday, October 11, 2007

കോതപ്പാട്ട്‌

1)
ഒത്തൊരുമിച്ചൊരു കാലം
ഇനിയില്ലേയില്ല പോലും
കലികാലം


(2)
കാക്കകുഞ്ഞു കരിങ്കുഞ്ഞ്‌
കാക്കേടമ്മ കറുത്തമ്മ
കാക്കാലത്തിക്കുഞ്ഞ്‌
അരവയറന്‍ പെരുവയറന്‍
‍തമ്പ്രാങ്കുഞ്ഞ്‌


(3)
അഞ്ഞൂറു പവനും
അന്‍പത്‌ ഏക്കറും
ഒഴുകി നീങ്ങാന്‍
ഒരു ബെന്‍സും.

പെണ്ണിന്റെ പേരൊ?
മൊബയിലില്‍ കാണും.
(4)
പെണ്‍വയറ്‌ നിറ വയറ്‌
പെരു വയറ്‌ മൃദുവയറ്‌

ഒന്നു തൊഴിച്ചോട്ടെ?


(5)
അമ്മയെ തല്ലിയാലും
രണ്ടുണ്ട്‌ പക്ഷം
തല്ലാനൊരു പക്ഷം
പിടിച്ചു കൊടുക്കാന്‍
‍വേറൊരു പക്ഷം


(6)
പാപ്പച്ചന്റെ ഒരു ഭാഗ്യം
മക്കളെല്ലാം ജെര്‍മ്മനിയില്‍..
മരിയ്ക്കുമ്പം ഹൊ സുഖിച്ചു
തണുത്തു രസിച്ചു
മോര്‍ച്ചറിയില്‍ കിടക്കാം


(7)
കാട്ടില്‍ പോകാം
കൂട്ടില്‍ പോകാം
സീരിയല്‍ അഭിനയിയ്ക്കുമ്പോള്
‍പീഢിപ്പിയ്ക്കുമോ?


(8)
നല്ല കൊറച്ചു ചോര കിട്ടിയിരുന്നെങ്കില്‍?
വിളറിപ്പോയ കൊടിയൊക്കെ
ചോപ്പിക്കാരുന്നു.


(9)
ഭര്‍ത്താവിന്റെ അപ്പന്‍ തിന്നാലും
വളര്‍ത്തുന്ന പട്ടി നക്കിയാലും
പാത്രം കഴുകണം


എന്നാപ്പിന്നെ പട്ടി നക്കട്ടെ


(10)
ആദിവാസിപ്പെണ്ണ്‌
ആ ദിവസത്തെ പെണ്ണ്‌


(11)
പട്ടരില്‍ പൊട്ടനില്ലന്നല്ലെ?
അതെ, ഉണ്ടായിരുന്നവരൊക്കെ
മജിസ്ട്രേട്ടായി പണികിട്ടിപ്പോയി


(12)
എന്തിനാമ്മേ റിസോര്‍ട്ടൊക്കെ
പൊളിക്കുന്നെ?
റോഡായ റോഡിലെ കുഴിയൊക്കെ
നികത്താനാടാ കണ്ണാ


(13)
നിരീശ്വരവാദക്കവിയുടെ മോന്‌
അച്ഛന്റെ കവിതയും വേണം
അമ്പലത്തിലും പോണം


(14)
അമ്പലക്കമ്മറ്റിയ്ക്ക്‌
അരച്ചാണ്‍ വയറ്‌
അരച്ചാണ്‍ വയറില്
‍അമ്പലം സുരക്ഷിതം


(15)
മോള്‍ക്കു കൂട്ടിരിക്കാന്‍
‍അച്ഛനോ അമ്മാവനോ?


റ്റ്യൂഷന്‍ സാറാണു ഭേദം

(16)
മന്ത്രിയാകാന്‍ എന്താടൊ
ഇവനൊരു യോഗ്യത?
കാശ്‌ ലാഭിക്കാന്‍ തേവിടിച്ചിയെ
ബലാത്സംഗം ചെയ്തിട്ടുണ്ടേ

(17)
കാശുള്ള വൃദ്ധനു വിദ്യാഭ്യാസമുണ്ടെങ്കില്‍?
വീട്ടമ്മമാര്‍ സംശയം ചോദിച്ചു ചുറ്റുമുണ്ടാകണം

കാശില്ലാത്ത വൃദ്ധനോ?
പിന്നെന്തിനാ വീട്ടില്‍ പട്ടി?

(18)
കഴിവൊന്നുമില്ല,
എന്തു പണിയ്ക്കു പറ്റും?
പ്രസംഗ തൊഴിലാളി.
വേറൊന്നു പറ.
മുഖ്യമന്ത്രി.


3 comments:

മെലോഡിയസ് said...

അഞ്ഞൂറു പവനും
അന്‍പത്‌ ഏക്കറും
ഒഴുകി നീങ്ങാന്‍
ഒരു ബെന്‍സും.

പെണ്ണിന്റെ പേരൊ?
മൊബയിലില്‍ കാണും.

ഈ വരികള്‍ എനിക്കങ്ങട്ട് രസിച്ചൂ..നന്നായിട്ടുണ്ട് ട്ടാ..ആശംസകള്‍

സാല്‍ജോҐsaljo said...

ഹമ്മേ! ക്രൂരന്‍!

സാല്‍ജോҐsaljo said...

:)