ഒരു തുള്ളിയോളം ബുദ്ധിയുണ്ടായിരുന്നെങ്കില്
കടലുകളെടുത്തു മഷിയാക്കി
മാനമായ മാനത്തൊക്കെ
മഹാകാവ്യങ്ങളെഴുതിയേനെ
ഒരു തുള്ളി ബുദ്ധി തരുമോയെന്നു ചോദിച്ചു
കടലോളം ബുദ്ധി വേണൊ
കുന്നിക്കുരുവോളം മനുഷ്യത്വം വേണോ
എന്നൊരു ചെറു മറു ചോദ്യം
എന്തു ചൊല്ലേണ്ടു ഞാന്‍, കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്കഷ്ടദിക്കുകളും
പതിനാറുകോണുകളും ആകാശവും
ഭൂമിയും ബന്ധിക്കാന്‍
അതിനുള്ളിലൊരു സ്വര്‍ഗം പണിയാന്‍
അതിന്റെ തീറ് മണ്ണില്‍ പണിയുമെന്‍
കാര്‍വര്‍ണ്ണനു കൊടുക്കാന്‍
അവന്റെ നെഞ്ചിലെ കനലെടുത്ത്
ആകാശത്തിനു തീ കൊളുത്താന്‍
അവന്റെ കണ്ണിലെ കിനാവെടുത്ത്
ഒരു നിലാവുണ്ടാക്കാന്‍
ആ നിലാവത്തൊന്നലസമായി
എല്ലാം മറന്നൊന്നുലാത്താന്‍.
അവനിലേയ്ക്കലിഞ്ഞലിഞ്ഞ്
അവനായി മാറാന്‍.
ഒരു കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്ക്.
Monday, October 8, 2007
Subscribe to:
Post Comments (Atom)
6 comments:
അതെ.
“ഒരു കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്ക്.”
നന്നായിട്ടുണ്ട്.
:)
അതുകൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കുന്നതുവരെ ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു.
നന്നായിട്ടുണ്ട്.
കടലോളം ബുദ്ധിയുള്ള ഈ സമൂഹത്തിലെ പലര്‍ക്കും ഒരു കുന്നിക്കുരുവോളം മനുഷത്വം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ...?
നന്നായിരിക്കുന്നു.
“ഒരു കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്ക്.”
good one.
നല്ല വരികള്‍
Post a Comment