Monday, October 29, 2007

സുപ്രഭാതം

നിങ്ങളില്‍ മനുഷ്യന്‍
ഉണ്ടെങ്കില്‍
സംവേദനം സാധ്യമാണ്
നിങ്ങളില്‍ ഉള്ള മനുഷ്യന്‍
അധമനെങ്കില്‍ പോലും.

ആവശ്യമില്ലാത്തത് നിരസിക്കുവാനും
നിങ്ങളുടെ അഭിപ്രായം പറയുവാന്‍
അവസരങ്ങള്‍ ഉപയോഗിക്കുവാനും
അത് നിങ്ങളെ പ്രേരിപ്പിക്കും
അങ്ങിനെ നിങ്ങളിലെ മനുഷ്യന്‍
ഉയരങ്ങളിലേയ്ക്ക് ഉയരുന്നു
ഉയരങ്ങളിലേയ്ക്ക് പറക്കുവാന്‍
പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നും
ആയതു കൊണ്ട് സംവേദനം
നിരസിക്കുക വഴി
മനുഷ്യനെ അകറ്റി നിര്‍ത്തുക വഴി
നിങ്ങള്‍ അകറ്റി നിര്‍ത്തുന്നത്
നിങ്ങളുടെ മാതാപിതാക്കളെ ആണ്
നിങ്ങള്‍ വളര്‍ത്തുന്നത്
നിങ്ങളുടെ മനസ്സിലെ സത്വത്തെ ആണ്

നിങ്ങള്‍ പ്രകടിപ്പിക്കുന്നത്
സാംസ്കാരികമായ നിശബ്ദ ലോകത്തില്‍
നില്ക്കുന്നതു കൊണ്ടുള്ള ഷണ്ഡത്വമാണ്

അപക്വമാണത്
അപഹാസ്യവുമാണത്

Sunday, October 28, 2007

തിരക്ക്

ആള്‍ തിരക്ക് നമ്മള്‍ ഉണ്ടാക്കുന്നതല്ലേ
ആള്‍ക്കൂട്ടത്തില്‍ തനിയെ നില്ക്കുന്നവന്‍്
മുന്പേ പറക്കുന്ന പക്ഷിയായി മാറും


എകാന്തമെന്നു തോന്നുന്ന രാത്രികളെ
ഒന്നു ശ്രദ്ധിക്കൂ എത്ര മനോഹരം
കുസൃതിക്കുരുന്നു കുളിര്‍ തെന്നല്‍ വിടര്‍ന്നു വരുന്ന
റോസാപുഷ്പത്തെ വികാര തരളിതയാക്കുന്നതും
അവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നതും ശ്രദ്ധിക്കൂ
ആദ്യ രതിയുടെ നനുത്ത വേദന പുരണ്ട ശീല്ക്കാരങ്ങള്‍
ആ തെനനലിന്റെ ചൂടുള്ള നിശ്വാസങ്ങള്‍
വേണൂ വീണാ നാദ സംഗമമായി
ശിവരന്ജിനിയുതിര്‍ക്കുന്നു

ശ്രദ്ധിക്കൂ
രാത്രി സജീവമല്ലേ
പകലിനെക്കാള്‍,
എങ്ങും സംഗീതം മാത്രം
ലയിച്ചു പാടും പാട്ടുകള്‍

ഇന്ദുവിനെ നോക്കൂ
മാറത്തുനിന്നഴിഞ്ഞു വീഴുന്ന
മുകിലിനുള്ളിലെയ്ക്കവളൊളീക്കുന്നു
എന്തിന്?
വിരിഞ്ഞ മാറിലെയ്ക്കവളെ അണച്ച്ചുപിടിക്കാന്
‍വിടര്‍ന്ന കരങ്ങളുമായി
കാത്തിരിപ്പുണ്‍്ടോ ഒരു സ്വപ്ന വ്യാപാരി

ശ്രദ്ധിക്കൂ
മനുഷ്യന്‍ എകാന്തനല്ല
ചുറ്റുമുള്ള സുഖം
അതിനുള്ളിലെ ദുഖം
വിങ്ങുന്ന വേദന
വേദന മാറ്റുന്ന സ്വാന്ത്വനം
നിങ്ങളെ തൂണിലും
തുരുമ്പിലും ഒളിഞ്ഞിരിക്കുന്ന
ദേവനാക്കുന്നു
നിങ്ങള്‍ നിങ്ങളാകുന്നു
നിങ്ങളെ കണ്ടു
മുപ്പത്തിമുക്കോടി ദൈവങ്ങളും
അവര്‍ പരിപാലിച്ചു പോരുന്ന
ഈ സുന്ദര മനോഹര പ്രപഞ്ചവും
നാണിക്കും
വണങ്ങും
തീര്‍ച്ച

Tuesday, October 16, 2007

മൌനം

വാര്‍ദ്ധക്യം എത്ര മൂകമാണ്‌
ഓര്‍മ്മകളോട് നിങ്ങളെ കൊണ്ട്
സംസാരിപ്പിച്ച് മൂകനായി
നിങ്ങളെ നോക്കിയിരിക്കും

മരണം എത്ര വാചാലമാണ്‌
നിങളെ നിശബ്ദ്‌നാക്കി മാറ്റാന്‍
എന്തൊരു വിരുതാണ്‌

വാചാലമായ മൌനത്തിന്റെ
മണിയൊച്ചകളുണ്ടാക്കിനിന്‍
ഓര്‍മ്മതന്‍ നദിയില്‍ ധനുമാസ
പൂര്‍ണ്ണേന്ദുവായിമാറും
പ്രേമം എത്ര മനോഹരം

തെറ്റ്

ഒരു ഇളംകാറ്റില്‍
മയില്‍പ്പീലികണ്ണുകളില്‍
അവളെ ഞാന്‍ കണ്ടത്
ഞാന്‍ചെയ്ത തെറ്റ്


ഒരു രാവില്‍
നിലാവ് പെയ്തൊഴിയവെ
എന്നോടൊട്ടി നിന്നത്
അവള്‍ ചെയ്ത തെറ്റ്

Thursday, October 11, 2007

കോതപ്പാട്ട്‌

1)
ഒത്തൊരുമിച്ചൊരു കാലം
ഇനിയില്ലേയില്ല പോലും
കലികാലം


(2)
കാക്കകുഞ്ഞു കരിങ്കുഞ്ഞ്‌
കാക്കേടമ്മ കറുത്തമ്മ
കാക്കാലത്തിക്കുഞ്ഞ്‌
അരവയറന്‍ പെരുവയറന്‍
‍തമ്പ്രാങ്കുഞ്ഞ്‌


(3)
അഞ്ഞൂറു പവനും
അന്‍പത്‌ ഏക്കറും
ഒഴുകി നീങ്ങാന്‍
ഒരു ബെന്‍സും.

പെണ്ണിന്റെ പേരൊ?
മൊബയിലില്‍ കാണും.
(4)
പെണ്‍വയറ്‌ നിറ വയറ്‌
പെരു വയറ്‌ മൃദുവയറ്‌

ഒന്നു തൊഴിച്ചോട്ടെ?


(5)
അമ്മയെ തല്ലിയാലും
രണ്ടുണ്ട്‌ പക്ഷം
തല്ലാനൊരു പക്ഷം
പിടിച്ചു കൊടുക്കാന്‍
‍വേറൊരു പക്ഷം


(6)
പാപ്പച്ചന്റെ ഒരു ഭാഗ്യം
മക്കളെല്ലാം ജെര്‍മ്മനിയില്‍..
മരിയ്ക്കുമ്പം ഹൊ സുഖിച്ചു
തണുത്തു രസിച്ചു
മോര്‍ച്ചറിയില്‍ കിടക്കാം


(7)
കാട്ടില്‍ പോകാം
കൂട്ടില്‍ പോകാം
സീരിയല്‍ അഭിനയിയ്ക്കുമ്പോള്
‍പീഢിപ്പിയ്ക്കുമോ?


(8)
നല്ല കൊറച്ചു ചോര കിട്ടിയിരുന്നെങ്കില്‍?
വിളറിപ്പോയ കൊടിയൊക്കെ
ചോപ്പിക്കാരുന്നു.


(9)
ഭര്‍ത്താവിന്റെ അപ്പന്‍ തിന്നാലും
വളര്‍ത്തുന്ന പട്ടി നക്കിയാലും
പാത്രം കഴുകണം


എന്നാപ്പിന്നെ പട്ടി നക്കട്ടെ


(10)
ആദിവാസിപ്പെണ്ണ്‌
ആ ദിവസത്തെ പെണ്ണ്‌


(11)
പട്ടരില്‍ പൊട്ടനില്ലന്നല്ലെ?
അതെ, ഉണ്ടായിരുന്നവരൊക്കെ
മജിസ്ട്രേട്ടായി പണികിട്ടിപ്പോയി


(12)
എന്തിനാമ്മേ റിസോര്‍ട്ടൊക്കെ
പൊളിക്കുന്നെ?
റോഡായ റോഡിലെ കുഴിയൊക്കെ
നികത്താനാടാ കണ്ണാ


(13)
നിരീശ്വരവാദക്കവിയുടെ മോന്‌
അച്ഛന്റെ കവിതയും വേണം
അമ്പലത്തിലും പോണം


(14)
അമ്പലക്കമ്മറ്റിയ്ക്ക്‌
അരച്ചാണ്‍ വയറ്‌
അരച്ചാണ്‍ വയറില്
‍അമ്പലം സുരക്ഷിതം


(15)
മോള്‍ക്കു കൂട്ടിരിക്കാന്‍
‍അച്ഛനോ അമ്മാവനോ?


റ്റ്യൂഷന്‍ സാറാണു ഭേദം

(16)
മന്ത്രിയാകാന്‍ എന്താടൊ
ഇവനൊരു യോഗ്യത?
കാശ്‌ ലാഭിക്കാന്‍ തേവിടിച്ചിയെ
ബലാത്സംഗം ചെയ്തിട്ടുണ്ടേ

(17)
കാശുള്ള വൃദ്ധനു വിദ്യാഭ്യാസമുണ്ടെങ്കില്‍?
വീട്ടമ്മമാര്‍ സംശയം ചോദിച്ചു ചുറ്റുമുണ്ടാകണം

കാശില്ലാത്ത വൃദ്ധനോ?
പിന്നെന്തിനാ വീട്ടില്‍ പട്ടി?

(18)
കഴിവൊന്നുമില്ല,
എന്തു പണിയ്ക്കു പറ്റും?
പ്രസംഗ തൊഴിലാളി.
വേറൊന്നു പറ.
മുഖ്യമന്ത്രി.


Monday, October 8, 2007

കുന്നിക്കുരു

ഒരു തുള്ളിയോളം ബുദ്ധിയുണ്ടായിരുന്നെങ്കില്
‍കടലുകളെടുത്തു മഷിയാക്കി
മാനമായ മാനത്തൊക്കെ
മഹാകാവ്യങ്ങളെഴുതിയേനെ

ഒരു തുള്ളി ബുദ്ധി തരുമോയെന്നു ചോദിച്ചു
കടലോളം ബുദ്ധി വേണൊ
കുന്നിക്കുരുവോളം മനുഷ്യത്വം വേണോ
എന്നൊരു ചെറു മറു ചോദ്യം
എന്തു ചൊല്ലേണ്ടു ഞാന്‍, കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്കഷ്ടദിക്കുകളും
പതിനാറുകോണുകളും ആകാശവും
ഭൂമിയും ബന്ധിക്കാന്‍
‍അതിനുള്ളിലൊരു സ്വര്‍ഗം പണിയാന്‍
‍അതിന്റെ തീറ്‌ മണ്ണില്‍ പണിയുമെന്‍
‍കാര്‍വര്‍ണ്ണനു കൊടുക്കാന്‍
‍അവന്റെ നെഞ്ചിലെ കനലെടുത്ത്‌
ആകാശത്തിനു തീ കൊളുത്താന്‍
‍അവന്റെ കണ്ണിലെ കിനാവെടുത്ത്‌
ഒരു നിലാവുണ്ടാക്കാന്‍
‍ആ നിലാവത്തൊന്നലസമായി
എല്ലാം മറന്നൊന്നുലാത്താന്‍.
അവനിലേയ്ക്കലിഞ്ഞലിഞ്ഞ്‌
അവനായി മാറാന്‍.

ഒരു കുന്നിക്കുരുവോളം
മനുഷ്യത്വം മതിയെനിയ്ക്ക്‌.

Thursday, October 4, 2007

തണുപ്പ്‌

ഒരു ചാറ്റല്‍
‍ചെറു നനവ്‌
ഞാന്‍ കണ്ടു

ഹോ എന്തൊരു മഴ
എന്തൊരു കുളിര്‌
ഞാന്‍ അലിഞ്ഞറിഞ്ഞു

തുള്ളിക്കോരായിരംകുടം പെരുമഴ
തണുപ്പ്‌, തണുപ്പ്‌ മാത്രം
അലിവോടെ തേങ്ങിക്കരഞ്ഞു

PRANAYAKAVITHA

ente gRaamaththil
oru sundarippeNNuNdaayirunnu

enikkavaLEyum
avaLkkenneyum
aRiyillaayirunnu

Tuesday, October 2, 2007

പെരുംതള

എന്റെ കനവില്‍ പെയ്ത മഴയത്തു
കൊള്ളിയാന്‍ വെളിച്ചം വീശി കാട്ടി
അവനെ എന്റെ കാര്‍മുഖില്‍വര്‍ണ്ണനെ

നനഞ്ഞൊലിച്ചു നിന്നവന്‍ തന്‍ വിറ മാറാന്‍
‍ഉള്ളിന്റെ ഉള്ളിലെയെന്‍ നേരിന്റെ നേരെടുത്തു
തീയിട്ടവനു ചൂടു പകര്‍ന്നു നറും പാലുപോലെ

കോടിപൊന്‍പണമുരുക്കിയതിലൊന്നുമുങ്ങി
കുളിച്ചിട്ടു ഞാനണിഞ്ഞുദയാര്‍ക്കന്റെ
ഹൃദ്നിണംകൊണ്ടൊരുതൊടുകുറി

പിന്നെയെന്‍ അഗ്നികിനാവില്‍, കൊടുംകാറ്റാല്‍
‍ഉലയൂതി കാച്ചി പണിതൊരുപൊന് ‍പെരും
തളയാക്കിയണിഞ്ഞവനെ, എന്റെ കണ്ണനെ

Monday, October 1, 2007

ഭാഷ

എന്റെ സന്തോഷം
എന്റെ സന്താപം
എന്റെ കനവ്‌
എന്റെ നിനവ്‌
എന്റെ കണ്ണുനീര്‌
എന്റെ ചോര
എന്റെ സ്നേഹം
എന്റെ വിചാരം
എന്റെ വിശപ്പ്‌
എന്റെ ദാഹം
എന്റെ മോഹം
നീയറിവതെങ്ങിനെയൊ
അതു നമ്മുടെ ഭാഷ
അതു മാത്രമാണ്‌ ഭാഷ