Saturday, August 18, 2007

ഓണം

എന്റെ കണ്ണുകളില്‍ തിളക്കമായി
എന്റെ ചുണ്ടില്‍ മന്ദഹാസമായി
എന്റെ നാവിലൊരു ഈണമായി
എന്റെ ഉള്ളിലൊരു നിലാവായി
എന്റെ കൈകളിലൊരു താളമായി
എന്റെ പാദങ്ങളിലൊരു നടനമായി
എന്നിലാകമാനമൊരോണമുണ്ട്‌
എന്റെ ഓണത്തിനു മാതൃത്തിന്റെ
നിറമുണ്ട്‌, നിറവുണ്ട്‌, നീയുണ്ട്‌.

എന്റെ കണ്ണുകളില്‍ കുറുഞ്ഞിയുണ്ട്‌
എന്റെ നാവില്‍ അരിമുല്ലക്കളമുണ്ട്‌
എന്റെ ചുണ്ടില്‍ മന്ദാരക്കളമുണ്ട്‌
എന്റെ മനസ്സിലൊരുപിടിതുളസിയുണ്ട്‌
എന്റെ ചോരയില്‍ ചെത്തിക്കളമുണ്ട്‌
എന്റെയുള്ളിലൊരു താമരക്കുളമുണ്ട്‌
എന്നിലാകമാനമൊരോണമുണ്ട്‌
എന്റെ ഓണത്തിനു മലയാളത്തനിമയുണ്ട്‌
നീയുണ്ട്‌, നിന്നെയറിഞ്ഞ നിനവുണ്ട്‌.

6 comments:

കുഞ്ഞന്‍ said...

എന്റെ മനസ്സിലൊരോണ സദ്യയുണ്ട്
എന്റെ ചുണ്ടിലൊരു മന്ദസ്മിതമുണ്ട്!

Anonymous said...

"Too lazy to be lazy!"
i am usin my niece's laptop computer, and i read your lines to her. She is still rolling with laughter. She is pretty lazy, but she says she has found a new level to which she can raise her laziess from your extraordinary perception of it!

enikku ee malayalam font athra nayanasukam ullathaayi thonnunnilla. pakshe onaththekkurichchulla Lekshmideviyude roopakangalude aarjjavam thaankalude "anannyatha"yilekku (identity)oru choondupalakayaanennu thonnunnu.

aa thechchippoookaalude chuvappu oru sadhyaakaasaththuninnu
adarnnuvaaNthaavatte ennu veRuthE
aasichchu pokunnathil thettundO?

ശ്രീ said...

ഓണം എല്ലാവരുടെ മനസ്സിലും നിറഞ്ഞു നില്‍‌ക്കട്ടെ

ആശംസകള്‍!

കുഞ്ഞന്‍‌ ചേട്ടാ...
നല്ല സദ്യ, അല്ലാ കമന്റ്... (സദ്യാ എന്ന് കണ്ടാ‍ല്‍‌ പിന്നെ അതു മറക്കില്ല, എന്റെയൊരു കാര്യം!)

Anonymous said...

നന്നായിരിക്കുന്നു, ലക്ഷ്മി.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓണം.. നല്ല കവിത.ആശംസകള്‍

Anonymous said...

Lekshmidevi, if you don't mind, i would also like to give you author permission to my "Shang Tu" blog. "Shang Tu" is the original Chinese name of the famous illusory city of Kubla Khan (in Coleridge's poem)which the poet changed to "Xanadu" to suit the iambic tetrameter he used in the poem.

please inform.