Wednesday, August 13, 2008

ഒരു പിടി ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഗൃഹാതുരത്വവും, അത് നല്കുന്ന സുഖമുള്ള വേദനയും ചാലിച്ചു ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ ഏവര്‍ക്കും നേരുന്നു ഒരായിരം ഓണാശംസകള്‍!!!

Tuesday, August 12, 2008

നിലവേ


നിലവേ
നിന്‍മിഴികളില്‍
നോക്കിയിരിക്കാന്‍
നിന്‍റെ മന്ദസ്മിതങ്ങളിലെ
ലയമറിയാന്‍
നിന്‍റെ ചടുല താളങ്ങളിലെ
സ്പന്ദനമാകാന്‍
നിന്നെ അറിയാന്‍
നീയറിയാന്‍
നിന്‍റെ ചൂടിനാല്‍ തണുപ്പകറ്റാന്‍
നിന്‍റെ തണുപ്പിനാല്‍ ചൂടകറ്റാന്‍
നിന്‍റെ ചൂടായി മാറാന്‍
നീയായി മാറാന്‍
നിലവെ
ഏകാന്തതെയെ
ഞാന്‍ തേടുന്നു.