Thursday, February 26, 2009
Wednesday, August 13, 2008
Tuesday, August 12, 2008
നിലവേ
നിലവേ
നിന്‍മിഴികളില്‍
നോക്കിയിരിക്കാന്‍
നിന്‍റെ മന്ദസ്മിതങ്ങളിലെ
ലയമറിയാന്‍
ലയമറിയാന്‍
നിന്‍റെ ചടുല താളങ്ങളിലെ
സ്പന്ദനമാകാന്‍
സ്പന്ദനമാകാന്‍
നിന്നെ അറിയാന്‍
നീയറിയാന്‍
നീയറിയാന്‍
നിന്‍റെ ചൂടിനാല്‍ തണുപ്പകറ്റാന്‍
നിന്‍റെ തണുപ്പിനാല്‍ ചൂടകറ്റാന്‍
നിന്‍റെ തണുപ്പിനാല്‍ ചൂടകറ്റാന്‍
നിന്‍റെ ചൂടായി മാറാന്‍
നീയായി മാറാന്‍
നീയായി മാറാന്‍
നിലവെ
ഏകാന്തതെയെ
ഞാന്‍ തേടുന്നു.
ഏകാന്തതെയെ
ഞാന്‍ തേടുന്നു.
Thursday, April 3, 2008
നീലാംബരി
നീ പറഞ്ഞു
നിന്നില്‍ കളങ്കമില്ലെന്നു
നീ പറഞ്ഞു
നീ തൃപ്തയാണെന്ന്
നീ പറഞ്ഞു
നിന്‍റെ കണ്ണുകളില്‍ തിളക്കമുണ്ടെന്നു
ഞാന്‍ വിശ്വസിച്ചു
ഇന്നലെ പുലരാനായതറിഞ്ഞു
ഉലഞ്ഞ മുടിയൊതുക്കി
ഉടഞ്ഞ വളക്കഷണങ്ങള്‍
കട്ടിനടിയിലേയ്ക്കു തള്ളിമാറ്റി
ഊഴം കാത്തു നിന്ന ഉറക്കത്തെ
നിന്നില്‍ കളങ്കമില്ലെന്നു
നീ പറഞ്ഞു
നീ തൃപ്തയാണെന്ന്
നീ പറഞ്ഞു
നിന്‍റെ കണ്ണുകളില്‍ തിളക്കമുണ്ടെന്നു
ഞാന്‍ വിശ്വസിച്ചു
ഇന്നലെ പുലരാനായതറിഞ്ഞു
ഉലഞ്ഞ മുടിയൊതുക്കി
ഉടഞ്ഞ വളക്കഷണങ്ങള്‍
കട്ടിനടിയിലേയ്ക്കു തള്ളിമാറ്റി
ഊഴം കാത്തു നിന്ന ഉറക്കത്തെ
കാണാത്തമട്ടില്‍പോകവെ,
എന്നെ തിരിഞുനോക്കി
നിലാവെന്നോടു പറഞ്ഞു
നിലാവെന്നോടു പറഞ്ഞു
അവള്‍ നിന്നോടു കള്ളം പറഞ്ഞു
അവളില്‍ നിറയുന്ന നീലാംബരി
അവളെ വീര്‍പ്പുമുട്ടിക്കുന്നു
അവളുടെ കണ്ണുകളെ നിറയ്ക്കുന്നു
അക്ഷരങ്ങളെ തഴുകിയുറക്കാന്‍
ഉറങ്ങുന്ന അക്ഷരങ്ങളെ
സ്വപ്നം കാണാന്‍ പഠിപ്പിക്കാന്‍
അവളെ പാടാന്‍ പ്രേരിപ്പിക്കുക
അവള്‍ പാടട്ടെ
അവളില്‍ നിറയുന്ന നീലാംബരി
അവളെ വീര്‍പ്പുമുട്ടിക്കുന്നു
അവളുടെ കണ്ണുകളെ നിറയ്ക്കുന്നു
അക്ഷരങ്ങളെ തഴുകിയുറക്കാന്‍
ഉറങ്ങുന്ന അക്ഷരങ്ങളെ
സ്വപ്നം കാണാന്‍ പഠിപ്പിക്കാന്‍
അവളെ പാടാന്‍ പ്രേരിപ്പിക്കുക
അവള്‍ പാടട്ടെ
അവളില്‍ നിറയുമാ നീലാംബരി
കാറ്റും തീയും
മഴയും വെയിലും
മഞ്ഞും വസന്തവും
മണ്ണും വെള്ളവും
ആകാശവും ഭൂമിയും
നക്ഷത്രങ്ങളും മാലാഖമാരും
ദേവന്‍മാരും ദേവികളും
സ്വപ്നങ്ങളും സ്വര്‍ഗ്ഗവും
എല്ലാം മറന്നുറങ്ങാന്‍
വേണ്ടിയൊരു
നീലാംബരി
മഞ്ഞും വസന്തവും
മണ്ണും വെള്ളവും
ആകാശവും ഭൂമിയും
നക്ഷത്രങ്ങളും മാലാഖമാരും
ദേവന്‍മാരും ദേവികളും
സ്വപ്നങ്ങളും സ്വര്‍ഗ്ഗവും
എല്ലാം മറന്നുറങ്ങാന്‍
വേണ്ടിയൊരു
നീലാംബരി
Sunday, December 23, 2007
വരിക....
വരിക വീണ്ടും
പുരുഷോത്തമാ
ശംബൂകന് വീണ്ടും തല കീഴെ
സഹോദര പത്നിമാര് ബാലിമാരെ
പേടിച്ചു വിറുങ്ങലിക്കുന്നു
ചമ്മട്ടിയേന്തിയ ഹേ വിപ്ലവകാരി
വരിക വീണ്ടും
സ്നേഹം വില്ക്കുന്നവരെ പുറത്താക്കാന്
അഗ്നിനക്ഷത്രമായി
വീണ്ടും വരിക
മണലില് നിന്നും പൂവുണ്ടാക്കിയ
പ്രവാചകാ തൊടുക്കുക ആഗ്നേയം
താഴ്വാരത്തെ പച്ച പ്പുകളെ
കത്തിക്കരിക്കൂ; കുലം മുടിക്കും
അര്‍ബ്ബുദമാണല്ലോ അത്
പുരുഷോത്തമാ
ശംബൂകന് വീണ്ടും തല കീഴെ
സഹോദര പത്നിമാര് ബാലിമാരെ
പേടിച്ചു വിറുങ്ങലിക്കുന്നു
ചമ്മട്ടിയേന്തിയ ഹേ വിപ്ലവകാരി
വരിക വീണ്ടും
സ്നേഹം വില്ക്കുന്നവരെ പുറത്താക്കാന്
അഗ്നിനക്ഷത്രമായി
വീണ്ടും വരിക
മണലില് നിന്നും പൂവുണ്ടാക്കിയ
പ്രവാചകാ തൊടുക്കുക ആഗ്നേയം
താഴ്വാരത്തെ പച്ച പ്പുകളെ
കത്തിക്കരിക്കൂ; കുലം മുടിക്കും
അര്‍ബ്ബുദമാണല്ലോ അത്
Friday, November 2, 2007
എന്‍റെ മക്കളോട്
കുഞ്ഞുങ്ങളെ
ഒരു പെണ്ണിനെങ്കിലും നാണം
മറയ്ക്കാമല്ലോ
മക്കളെ
ഒരു കുഞ്ഞിനെങ്കിലും വിശപ്പ്
മാറ്റാമല്ലോ
നമുക്കീ ളോഹാകള്‍ വലിച്ചൂരാം
തലേക്കെട്ടുകള്‍ അഴിച്ചെടുക്കാം
കാഷായം ഉരിഞ്ഞെടുക്കാം
ഒരു പെണ്ണിനെങ്കിലും നാണം
മറയ്ക്കാമല്ലോ
മക്കളെ
നമുക്കീ പള്ളികള്‍ കുത്തിതുറക്കാം
അമ്പലങ്ങള്‍ പൊളിച്ചു വില്‍്ക്കാം
പള്ളിമണികള്‍ ഉരുക്കി വില്‍്ക്കാം
ഒരു കുഞ്ഞിനെങ്കിലും വിശപ്പ്
മാറ്റാമല്ലോ
Monday, October 29, 2007
സുപ്രഭാതം
നിങ്ങളില്‍ മനുഷ്യന്‍
ഉണ്ടെങ്കില്‍
സംവേദനം സാധ്യമാണ്
നിങ്ങളില്‍ ഉള്ള മനുഷ്യന്‍
അധമനെങ്കില്‍ പോലും.
ആവശ്യമില്ലാത്തത് നിരസിക്കുവാനും
നിങ്ങളുടെ അഭിപ്രായം പറയുവാന്‍
അവസരങ്ങള്‍ ഉപയോഗിക്കുവാനും
അത് നിങ്ങളെ പ്രേരിപ്പിക്കും
അങ്ങിനെ നിങ്ങളിലെ മനുഷ്യന്‍
ഉയരങ്ങളിലേയ്ക്ക് ഉയരുന്നു
ഉയരങ്ങളിലേയ്ക്ക് പറക്കുവാന്‍
പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നും
ആയതു കൊണ്ട് സംവേദനം
നിരസിക്കുക വഴി
മനുഷ്യനെ അകറ്റി നിര്‍ത്തുക വഴി
നിങ്ങള്‍ അകറ്റി നിര്‍ത്തുന്നത്
നിങ്ങളുടെ മാതാപിതാക്കളെ ആണ്
നിങ്ങള്‍ വളര്‍ത്തുന്നത്
നിങ്ങളുടെ മനസ്സിലെ സത്വത്തെ ആണ്
നിങ്ങള്‍ പ്രകടിപ്പിക്കുന്നത്
സാംസ്കാരികമായ നിശബ്ദ ലോകത്തില്‍
നില്ക്കുന്നതു കൊണ്ടുള്ള ഷണ്ഡത്വമാണ്
അപക്വമാണത്
അപഹാസ്യവുമാണത്
Subscribe to:
Posts (Atom)